1600 ലേറെ പേര്‍ മരിച്ചതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മരണസംഖ്യ ഇതിലും ഏറെ ഉയരെയെന്നാണു റിപ്പോര്‍ട്ട്. മരണം 10000 കടന്നേക്കുമെന്നു യുഎസ് ഭൗമശാസ്ത്ര അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു റിക്റ്റര്‍ സ്കെയ്ലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. റിക്റ്റര്‍ സ്ക്യെ്ലില്‍ ആറിനു മുകളില്‍ രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളുമുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്കും 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടു. റോഡുകളും പാലങ്ങളും വാര്‍ത്താവിനിമയ~ വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നുകിടക്കുകയാണ്.
തങ്ങള്‍ക്ക് തനിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശേഷിയില്ലെന്നും ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും മ്യാന്‍മര്‍ അഭ്യര്‍ഥിച്ചിരുന്നു. മാന്‍ഡലെ നഗരത്തിലെ 15 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഇവര്‍ മൂന്നു ദിവസമായി തെരുവിലാണ്.
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സേനയുടെ രണ്ടു സി17 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളെത്തിയതുമാത്രമാണ് ഇതുവരെയുള്ള വിദേശ സഹായം. ഇന്ത്യന്‍ സേനയിലെ 120 ആരോഗ്യപ്രവര്‍ത്തകര്‍ മാന്‍ഡലെയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നിട്ടുണ്ട്. ചൈനയുടെ 17 ട്രക്കുകളില്‍ അവശ്യസാമഗ്രികള്‍ മ്യാന്‍മറിലേക്കു നീങ്ങുന്നുണ്ട്.

Comments: